കാസര്‍കോട്: കാസര്‍കോട്ട് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് തിരി തെളിഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവമായ’ ജനസംസ്‌കൃതി’ക്കാണ് അരങ്ങേറ്റം കുറിച്ചത്. രാവിലെ 10.30 ന് കേരള കലാമണ്ഡലത്തിലെ 30ഓളം നര്‍ത്തകിമാര്‍ പങ്കെടുത്ത നൃത്ത സംഗീത പരിപാടിയോടെയാണ് സര്‍ഗ്ഗ സൗന്ദര്യത്തിന്റെ ഇതള്‍ വിടര്‍ത്തുന്ന ഈ മഹാ സംരംഭത്തിന് തുടക്കമായത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പി. കരുണാകരന്‍ എംപി, പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍, അഗ്രഹാര കൃഷ്ണമൂര്‍ത്തി (കന്നഡ), കെ. ശിവ റെഢി(തെലുങ്ക്), ഡോ.എം. രാമസ്വാമി(തമിഴ്), ഡോ. മീനാക്ഷി(തുളു), ടി.ഡി രാമകൃഷ്ണന്‍, പ്രൊഫ. എം. എ റഹ് മാന്‍, ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍, എംഎല്‍എ മാരായ എം. രാജഗോപാലന്‍ (തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന്‍(ഉദുമ), പി.ബി അബ്ദുള്‍ റസാഖ്( മഞ്ചേശ്വരം), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.