ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതല്ല; സ്ഥാപിച്ചവര്‍ തന്നെ അത് എടുത്ത് മാറ്റുകയാണ് ഉണ്ടായത്: ബി.ജെ.പി നേതാവ് രാം മാധവ്

  • Post category:news
  • Reading time:1 min read
You are currently viewing ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതല്ല; സ്ഥാപിച്ചവര്‍ തന്നെ അത് എടുത്ത് മാറ്റുകയാണ് ഉണ്ടായത്: ബി.ജെ.പി നേതാവ് രാം മാധവ്

അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതല്ലെന്നും സ്ഥാപിച്ചവര്‍ തന്നെ അത് എടുത്ത് മാറ്റുകയാണ് ഉണ്ടായതെന്നുമുള്ള വാദവുമായി ബി.ജെ.പി നേതാവ് രാം മാധവ്. ത്രിപുരയില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ ഒരു പ്രതിമ പോലുംനശിപ്പിക്കപ്പെട്ടിട്ടില്ല. ഒരു സ്വകാര്യസ്ഥലത്ത് ചില ആളുകള്‍ പ്രതിമ സ്ഥാപിച്ചിരുന്നു. അതവര്‍ തന്നെ എടുത്തുമാറ്റിയത് എങ്ങനെയാണ് പ്രതിമ നശിപ്പിക്കലാവുകയെന്നും രാം മാധവ് ചോദിക്കുന്നു. പ്രതിമകള്‍ നശിപ്പിക്കുന്നു എന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും രാം മാധവ് പറഞ്ഞു.

കൂടാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് രാം മാധവ് നടത്തിയത്. പശ്ചിമബംഗാളിലും പ്രതിമകള്‍ നശിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ട്. മമതാ ബാനര്‍ജി സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെട്ടതിനു ശേഷം രാജ്യത്തെ മറ്റിടങ്ങളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടാല്‍ മതിയെന്നും രാം മാധവ് പരിഹസിച്ചു.

0Shares