കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് നടുറോഡില്‍ വെച്ച് ഭാര്യയുടെ കഴുത്തറുത്തു; പിടഞ്ഞ് റോഡില്‍വീണ യുവതിയെ സഹായിക്കാതെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ജനങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് നടുറോഡില്‍ വെച്ച് ഭാര്യയുടെ കഴുത്തറുത്തു; പിടഞ്ഞ് റോഡില്‍വീണ യുവതിയെ സഹായിക്കാതെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ജനങ്ങള്‍

മുംബൈ:കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് നടുറോഡില്‍ വെച്ച് ഭാര്യയുടെ കഴുത്തറത്തു. മുംബൈയിലെ തിരക്കുള്ള മാന്‍ഖുര്‍ദു റെയില്‍വേ സ്റ്റേഷന് വെളിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ നടന്നതായിരുന്നു ഈ ദാരുണ സംഭവം.ഭര്‍ത്താവായ വിജയ് ഇംഗ്ലെ യാണ് ( 30) ഭാര്യ സുഭാംഗി ഇംഗ്ലെയെ റോഡില്‍വെച്ച് കഴുത്തറുത്തത്.

ഈ രംഗമെല്ലാം കുറെയാളുകള്‍ ദൂരെ മാറിനിന്നു മൊബൈലില്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.ആരും തിരിഞ്ഞുനോക്കാതെ അവിടെ റോഡില്‍ക്കിടന്ന അവരെ പോലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള സുഭാംഗി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വിജയ് പോലീസ് കസ്റ്റഡിയിലാണ്.

മാന്‍ഖുര്‍ദു റെയില്‍വേ സ്റ്റെഷനടുത്തുള്ള ചേരിയില്‍ താമസിക്കുന്ന വിജയ് ഇംഗ്ലെ യും ഭാര്യ സുഭാംഗി ഇംഗ്ലെയും കഴിഞ്ഞ കുറെ നാളുകളായി പിണക്കത്തിലായിരുന്നു. ഇതേത്തുടർന്ന് വിജയ് ഭാര്യക്കൊപ്പമല്ല താമസിച്ചിരുന്നത്.വാഷിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യില്‍ സ്വീപ്പറായി ജോലിചെയ്യുന്ന സുഭാംഗി രാവിലെ ജോലിക്കുപോകാന്‍ വേണ്ടി ട്രെയിനില്‍ കയറാന്‍ വന്ന വഴി സ്റ്റേഷനു മുന്നില്‍ വച്ചാണ് വിജയ് അവരെ കടന്നു പിടിക്കുന്നതും കത്തിക്ക് പലതവണ കുത്തുന്നതും. അവര്‍ കുതറി മാറി വഴിയാത്രക്കാരോട് രക്ഷിക്കാനായി യാചിച്ചു.പക്ഷേ ആരും അത് ശ്രദ്ധിക്കുക പോലുമുണ്ടായില്ല. ഒടുവിലയാള്‍ അവരുടെ കഴുത്തറുക്കുകയായിരുന്നു.

0Shares