
ഹാരിസ് പുണ്ടൂര്‍
കാസര്‍കോട്: മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ സജീവമാകുകയും നാട്ടുകാരെ സേവിക്കാന്‍ മനസുകൊണ്ട് തീരുമാനിക്കുകയും ചെയ്ത പി.ബി അബ്ദുല്‍ റസാഖ് എന്ന നാട്ടുകാരുടെ റദ്ദുച്ച പൊതുജീവിതത്തില്‍ ഇന്നുവരെ ഒരു രൂപപോലും പ്രതിഫലം ആഗ്രഹിച്ചിരുന്നില്ല, എന്നതാണ് യാഥാര്‍ത്യം. അദ്ദേഹത്തിന്റെ ശമ്പളം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവെക്കുകയാണുണ്ടായത്. ഈകാലമത്രയും അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം നമ്മെ ഓര്‍മിപ്പിക്കുന്നത് ഒരു നല്ല ജനപ്രതിനിധി എങ്ങനെയാവണം എന്നതാണ്.
2000 ത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധി എന്ന ദൗത്യം അദ്ദേഹത്തെ മുസ്ലിം ലീഗ് ഏല്പിച്ചതു മുതല്‍ അദ്ദേഹം അതില്‍ നീതിപുലര്‍ത്തുകയും അഹോരാത്രം നാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ചെങ്കള പഞ്ചായത്തിലെ 5 – വാര്‍ഡ് (നാരംപാടി, പുണ്ടൂര്‍, മാവിനക്കട്ട സമീപ പ്രദേശവും അടങ്ങിയ സ്ഥലം) മുസ്ലിം ലീഗ് ശക്തിയാര്‍ജിക്കുന്നതും പി.ബി അബ്ദുല്‍ റസാഖിന്റെ വരവോടു കൂടിയാണ്. ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അദ്ദേഹം ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വര്‍ഷം നാട്ടുകാരെ പോലും അമ്പരിപ്പിക്കുന്ന വികസനം കാഴ്ചവെച്ച അദ്ദേഹം നാട്ടുകാരിലും രാഷ്ട്രീയ ഭേദമെന്യേ പ്രിയങ്കരനായിമാറി. പിന്നീട് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്ത് സീറ്റു നല്‍കിയാണ് മുസ്ലിം ലീഗ് അദ്ദേഹത്തെ ദൗത്യം ഏല്‍പ്പിക്കുന്നത്.
ഇടതുകോട്ടയായ ദേലംപാടിയെ പിടിച്ചെടുക്കുകയായിരുന്നു മുസ്ലിം ലീഗിന്റെ ലക്ഷ്യം. അതിലും അദ്ദേഹം വിജയിച്ചതോടെ അപ്രതീക്ഷിതമായി കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പി ബി അബ്ദുല്‍ റസാഖ് തിരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യത്തില്‍ രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ കഴിവിനെ ഇടതുപക്ഷം ഉള്‍പ്പടെയുള്ള എല്ലാവരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. നാടിന്റെ നന്മക്കും വികസനത്തിനും വേണ്ടി എവിടെപ്പോകാനും ആരെ കാണാനും അദ്ദേഹം തയ്യാറായിരുന്നു. അങ്ങനെയാണ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ നേരില്‍ കണ്ട് നാടിന്റെ പ്രശ്‌നം ബോധ്യപ്പെടുത്തി കേന്ദ്ര സഹായം എത്തിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.
പിന്നീട് നടന്ന 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മഞ്ചേശ്വരം പിടിച്ചെടുക്കാന്‍ ദൗത്യം ഏല്‍പിച്ചതും പി.ബി അബ്ദുല്‍ റസാഖ് എന്ന റദ്ദുച്ചയെയാണെന്നത് പാര്‍ട്ടിക്ക് അദ്ദേഹത്തോടുള്ള വിശ്വാസം തന്നെയാണ്. മഞ്ചേശ്വരം മുസ്ലിം ലീഗ് തിരിച്ചുപിടിച്ചതിന് ശേഷം നാട്ടുകാരുടെ പ്രിയങ്കരനായ റദ്ദുച്ച മഞ്ചേശ്വരം എം.എല്‍എയായിരുന്നു.