തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ ചുമത്തി: 15 ദിവസത്തിനകം പിഴ അടയ്ക്കണം; ആലപ്പുഴ നഗരസഭ

  • Post category:news
  • Reading time:1 min read
You are currently viewing തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ ചുമത്തി: 15 ദിവസത്തിനകം പിഴ അടയ്ക്കണം; ആലപ്പുഴ നഗരസഭ

ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴ ചുമത്തി ആലപ്പുഴ നഗരസഭ. ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നഗരസഭയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടയ്ക്കണം. ഇല്ലങ്കിൽ റിസോര്‍ട്ട് പൊളിച്ച്‌ കളയുമെന്ന മുന്നറിയിപ്പും നഗരസഭ സെക്രട്ടറി നൽകി.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിൽ അനധികൃത കെട്ടിടങ്ങൾ ഉള്ളതായി ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. ഇതോടെ വിഷയം വിവാദമായി. ഇതിനു പിന്നാലെയാണ് നഗരസഭയുടെ തീരുമാനം. 2012 മുതല്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങൾക്കും ഈ റിസോർട്ടിൽ കെട്ടിട നമ്പർ പോലും ഇല്ലെന്നാണ് കണ്ടെത്തൽ.

0Shares