തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോണ്‍ഗ്രസ് മാറ്റണം; പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ ആശയക്കുഴപ്പവും തോൽവിക്ക് കാരണമാകുന്നു; കോൺഗ്രസിനെ ഉപദേശിച്ച് ലീഗ് നേതാവ്

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോണ്‍ഗ്രസ് മാറ്റണം; പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ ആശയക്കുഴപ്പവും തോൽവിക്ക് കാരണമാകുന്നു; കോൺഗ്രസിനെ ഉപദേശിച്ച് ലീഗ് നേതാവ്

കോഴിക്കോട്: ഇനിയെങ്കിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി മാറ്റണമെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. ഐക്യകണ്‌ഠ്യേന സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും എം.കെ മുനീര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസ് ഗൗരവമായി കാണണം. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാറ്റി പറയുന്നത് ആശയകുഴപ്പമുണ്ടാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടക്കം മുതലുള്ള ഭിന്നതകളുമാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലും നേരിട്ട തോല്‍വി. നേരെ ചൊവ്വേ പ്രവര്‍ത്തിക്കുകയാണെങ്കില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും നേട്ടം മാത്രമാണ് ഉണ്ടാകുക. കോണ്‍ഗ്രസിന് അതിവേഗം തിരിച്ചുവരാന്‍ സാധിക്കുമെന്നും മുനീർ പറഞ്ഞു.

 

0Shares