തൃക്കരിപ്പൂരില്‍ അമിത വേഗതയില്‍ വന്ന മണല്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തൃക്കരിപ്പൂരില്‍ അമിത വേഗതയില്‍ വന്ന മണല്‍ ലോറി  ബൈക്കിലിടിച്ച്  യുവാവ് മരിച്ചു

തൃക്കരിപ്പൂര്‍: അമിത വേഗതയില്‍ വന്ന മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇടയിലക്കാട് അംഗന്‍വാടിക്ക് സമീപത്തെ ഗണേശന്‍ വസന്ത ദമ്പതികളുടെ മകന്‍ അക്ഷയ്(22) ആണ് മരിച്ചത്. ബൈക്കില്‍ അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന അനീതിന് സാരമായ പരിക്കേറ്റു. ഈ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  ബുധനാഴ്ച രാത്രി 12 മണിയോടെ തൃക്കരിപ്പൂര്‍ വെള്ളാപ്പ് റോഡ് ജംഗ്ഷനിലാണ് അപകടം. അനധികൃതമായി കടത്തിയ മണലുമായി അമിത വേഗതയില്‍ എത്തിയ ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണ അക്ഷയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ മണല്‍ ലോറിയെ പിന്നീട് പോലീസ് പിടികൂടി.

0Shares