തിരുവനന്തപുരം പ്രസ്‌ക്ലബ് മുൻ സെക്രട്ടറി കെ.എം രാധാകൃഷ്ണനെ ന്യയീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ; പ്രതിഷേധം ശക്തമായതോടുകൂടി പ്രസ്താവന പിൻവലിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം പ്രസ്‌ക്ലബ് മുൻ സെക്രട്ടറി കെ.എം രാധാകൃഷ്ണനെ ന്യയീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ; പ്രതിഷേധം ശക്തമായതോടുകൂടി പ്രസ്താവന പിൻവലിച്ചു

വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറി കെ.എം രാധാകൃഷ്ണനെ ന്യയീകരിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമ്മേളനത്തിലാണ് രാധാകൃഷ്ണനെ അനുകൂലിച്ച് വി. മുരളീധരൻ രംഗത്തെത്തിയത്. പ്രസംഗത്തിലുടനീളം സംസ്ഥന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയ മന്ത്രി , തുടർന്ന് രാധാകൃഷ്ണനെ പിന്തുണച്ചുകൊണ്ട് സംസാരം തുടർന്നു.

ആരോപണ വിധേയനായ രാധാകൃഷ്ണന്‍റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. എന്നാൽ മന്ത്രിയുടെ പരാമർശം ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വനിതകൾ ഉൾപ്പെടെയുള്ള മാധ്യമപ്രവര്‍ത്തകർ രംഗത്തെത്തി.

മാധ്യമ പ്രവർത്തകരുടെ സംഘടനയുടെ തലപ്പത്തിരുന്ന് ക്രിമിനൽ പ്രവർത്തനങ്ങൾ നടന്ന രാധാകൃഷ്ണന് കേന്ദ്രമന്ത്രി പിന്തുണ നൽകുന്നതറിഞ്ഞ സദസ് പ്രക്ഷുബ്ദമാവുകയിരുന്നു.പ്രസംഗിച്ച് പുറത്തിറങ്ങിയ മന്ത്രിയെ വനിത മാധ്യമ പ്രവർത്തകർ തടഞ്ഞുവച്ചു. പ്രതിഷേധം ശക്തമാവുന്നത് തിരിച്ചറിഞ്ഞ മുരളീധരൻ പറഞ്ഞ വാക്ക് പിന്‍വലിക്കുന്നതായി അറിയിച്ചു. രാധാകൃഷ്ണന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന ആരോപണം ശരിവയിക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം.സഹപ്രവർത്തകയായ മാധ്യമ പ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്ന പരാതിയിൽ രാധാകൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

0Shares