
കോട്ടയം: തിരഞ്ഞെടുപ്പിൽ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ.മാണി. പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും അവരിൽ ആരെങ്കിലും മത്സരിക്കുമെന്നും നിഷ പറഞ്ഞു.

താന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തൻ്റെ പ്രവര്‍ത്തന മേഖല സാമൂഹ്യ സേവനമാണെന്നും നിഷ പറഞ്ഞു. ഏത് മണ്ഡലത്തില്‍ ആര് മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്നും ഞാൻ തിരഞ്ഞെടുപ്പ് പ്രാചരണത്തിലുണ്ടാകുമെന്നും നിഷ കൂട്ടിച്ചേർത്തു.
