താലൂക്ക് ആശുപത്രിയിൽ ജനറേറ്റർ പ്രവർത്തിക്കുന്നതിനായി ഇലക്ട്രിക് വയറിംഗ് ജോലി സൗജന്യമായി ചെയ്തു; ഇലക്ട്രികൽ വയറിംഗ് ആന്റ് സൂപ്പർവൈസറി അസോസിയേഷന് അഭിനന്ദനം

  • Post category:local news
  • Reading time:1 min read
You are currently viewing താലൂക്ക് ആശുപത്രിയിൽ ജനറേറ്റർ പ്രവർത്തിക്കുന്നതിനായി ഇലക്ട്രിക് വയറിംഗ് ജോലി സൗജന്യമായി ചെയ്തു; ഇലക്ട്രികൽ വയറിംഗ് ആന്റ് സൂപ്പർവൈസറി അസോസിയേഷന് അഭിനന്ദനം

നീലേശ്വരം/ കാസര്‍കോട്: നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ജനറേറ്റർ പ്രവർത്തിക്കുന്നതിന് വേണ്ടി താൽക്കാലിക സംവിധാനമായി പഴയ കെട്ടിടത്തിൽ ഇലക്ട്രിക് വയറിംഗ് ജോലി സൗജന്യമായി ചെയ്തു തന്ന ഇലക്ട്രികൽ വയറിംഗ് ആന്റ് സൂപ്പർവൈസറി അസോസിയേഷനെ (സി. ഐ. ടി. യു) താലുക്ക് ആശുപത്രിയിൽ ചേർന്ന പൗരാവലി യോഗം അഭിനന്ദിച്ചു.

അനുമോദന യോഗം നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊ: കെ. പി ജയരാജൻ ഉൽഘാടനം ചെയ്തു. അശുപത്രി സൂപ്രണ്ടൻറ് ഡോ.ജമാൽ അഹ്മദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, എച്ച്.എസ് നന്ദകുമാർ, വയർമാൻ അസോസിയേഷൻ സെക്രട്ടറി മഹേഷ്, ട്രഷറർ രവി പട്ടേന തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പി.എസ്.കെ മുരളിധരൻ ഇ. വി ,സ്വാഗതവും എച്ച്.ഐ ശശിധരൻ നന്ദിയും പറഞ്ഞു 100 കെ.വി യുടെ പുതിയ ജനറേറ്റർ കെ. എം. സി. എൽ വഴി സ്ഥാപിച്ചിരുന്നുവെങ്കിലും പഴയ കെട്ടിടവും വയറിംഗും ആയതിനാൽ ഇതുവരെ കണക്ട് ചെയ്ത് പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല.

0Shares