താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവം; പിടിയിലായത് മൂന്നുപേർ; മൂന്നുപേരും സി.പി.എം പ്രവര്‍ത്തകർ

  • Post category:news
  • Reading time:1 min read
You are currently viewing താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവം; പിടിയിലായത് മൂന്നുപേർ; മൂന്നുപേരും സി.പി.എം പ്രവര്‍ത്തകർ

മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേർ പിടിയിൽ. മുഫീസ്, മഷ്ഹൂദ്, ത്വാഹ എന്നിവരാണ് പിടിയിലായത്. മൂന്നുപേരും സി.പി.എം പ്രവര്‍ത്തകരാണ്. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. ഒരാൾ ഒളിവിലാണ്.

കുപ്പ​​ന്‍റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖാണ്​ (35) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്​. മത്സ്യത്തൊഴിലാളിയായ ഇസ്​ഹാഖ്​ അഞ്ചുടി ശാഖ മുസ്‌ലിം യൂത്ത് ലീഗ് മുന്‍ വൈസ് പ്രസിഡന്‍റായിരുന്നു. നമസ്​കാരത്തിന്​ പള്ളിയില്‍ പോകവെ അഞ്ചുടി മദ്റസക്ക് സമീപം വെച്ചാണ് ആക്രമണത്തിന്​ ഇരയായത്​.

0Shares