തളിപ്പറമ്പയിലെ പത്രപ്രവര്‍ത്തകന്‍ പി.വി. നാരായണന്‍ കുട്ടി മാരാര്‍ അന്തരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing തളിപ്പറമ്പയിലെ പത്രപ്രവര്‍ത്തകന്‍ പി.വി. നാരായണന്‍ കുട്ടി മാരാര്‍ അന്തരിച്ചു

തളിപ്പറമ്പ്: കോണ്‍ഗ്രസ് പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ പി.വി. നാരായണന്‍ കുട്ടി മാരാര്‍ (93) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ ലൂര്‍ദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നുഅന്ത്യം. മാതൃഭൂമി, മലയാളം എക്‌സ്പ്രസ്സ്, സുദിനം തുടങ്ങി നിരവധി പത്രങ്ങളുടെ തളിപ്പറമ്പ താലൂക് റിപ്പോര്‍ട്ടര്‍, ടാക്‌സ് പ്രാക്ടീഷണര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പൊതു പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തളിപ്പറമ്പ പാല്‍ സൊസൈറ്റി, സി.കെ.ജി മെമ്മോറിയല്‍ സഹകരണ ആശുപത്രി തുടങ്ങി നിരവധി സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലും സേവനം അനുഷ്ടിച്ചു വരികയായിരുന്നു. മക്കള്‍: പുഷ്പവല്ലി ധര്‍മശാല, സൂര്യാകുമാരി പള്ളിക്കുന്ന്, ഉഷാ കുമാരി കോഴിക്കോട്. മരുമക്കള്‍: എം. വി. ശിവദാസ്, പരേതരായ വി. വി. ഗംഗാധര മാരാര്‍, ടി. വി. ധനഞ്ജയന്‍.

0Shares