തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 200 കോടി നല്‍കും

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 200 കോടി നല്‍കും

ചെന്നൈ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിനിടേ മലയാള നാടിന് കൈത്താങ്ങായി അയല്‍ സംസ്ഥാനമായ തമിഴ്‌നാട് 200 കോടി നല്‍കും. തമിഴ് നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ വേതനമാണ് ഇപ്രകാരം നല്‍കുന്നത്. തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടി.എന്‍.ജി.ഇ.എ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജ്കുമാര്‍ ഇക്കാര്യം വ്യക്തമാക്കി.നേരത്തെയും സര്‍ക്കാര്‍ ജീവനക്കാര്‍ പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്ത് വന്നിരുന്നു. 4000 കിലോ അരി, അവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവ കേരളത്തിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്തിരുന്നു.

0Shares