
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രിയ വ്യവസ്ഥ രജനീകാന്ത് മാറ്റി മറിക്കുമെന്നും എപ്പോള്‍ ഇത് സംഭവിക്കും എന്ന് മാത്രമാണ് ഇനി അറിയേണ്ടതെന്നും ഭാര്യ ലതാ രജനികാന്ത്. തമിഴ്‌നാട്ടിലെ രാഷ്ട്രിയ വ്യവസ്ഥയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനായിരുന്നു രജനി ആരാധകരോട് ആവശ്യപ്പെട്ടത്. രാഷ്ട്രിയത്തിലേക്ക് കാലുവയ്ക്കുക എപ്പോഴാണെന്ന് അദ്ദേഹത്തിന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളെന്നും ചെന്നൈയില്‍ ലതാ രജനീകാന്ത് പറഞ്ഞു. ഈ വര്‍ഷം മെയിലായിരുന്നു രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ചുള്ള സൂചനകള്‍ രജനികാന്ത് ആരാധകര്‍ക്ക് നല്‍കിയത്.

രജനിക്ക് പിന്നാലെ, രാഷ്ട്രീയ പ്രവേശനം ഉടനെയുണ്ടാകുമെന്ന് വ്യക്തമാക്കി കമല്‍ഹാസനും രംഗത്തെത്തുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പ്രവേശനം ഉടനെയുണ്ടാകുമെന്ന് വ്യക്തമായ സൂചന നല്‍കിയത്.
