തട്ടിപ്പുകാരനെ കുടുക്കിയ വീട്ടമ്മമാര്‍: എങ്ങനെയെന്നല്ലേ…

  • Post category:news
  • Reading time:1 min read
You are currently viewing തട്ടിപ്പുകാരനെ കുടുക്കിയ വീട്ടമ്മമാര്‍: എങ്ങനെയെന്നല്ലേ…

കോട്ടയം: പലതരത്തില്‍ വേഷം കെട്ടി പറ്റിക്കുന്ന ആള്‍ക്കാരെ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. എത്ര കബളിക്കപ്പെട്ടാലും പറ്റിക്കപ്പെട്ടല്ലോ എന്ന് ആലോചിച്ച് സങ്കടപ്പെടുന്നവരാണ് മലയാളികള്‍. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തരായിരിക്കുകയാണ് കോട്ടയത്തുള്ള ഈ വീട്ടമ്മമാര്‍. ഗള്‍ഫിലുള്ള ഭര്‍ത്താവ് കൊടുത്തയച്ചതാണെന്ന് പറഞ്ഞ് ഒരു സമ്മാനം കൊറിയറില്‍ എത്തിയിട്ടുണ്ടെന്നും അത് കൈപ്പറ്റാന്‍ 800 രൂപ വേണമെന്നും വന്ന തട്ടിപ്പുകാരനെ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ് ഇവര്‍. കോട്ടയം സി.എച്ച് മൗണ്ടിലെ രമ്യക്കാണ് തട്ടിപ്പിന് ഇരയാകേണ്ടി വന്നത്.

കിടങ്ങൂര്‍ സ്വദേശിയായ വേണുഗോപാലാണ് ഭര്‍ത്താവ് കൊടുത്തയച്ച സമ്മാനമെന്ന പേരില്‍ രമ്യയുടെ വീട്ടിലെത്തിയത്. എന്നാല്‍ അബദ്ധം മനസ്സിലാക്കാതെ ഇയാള്‍ പറഞ്ഞ പണം രമ്യ കൈമാറുകയും പിന്നീട് ഭര്‍ത്താവിനെ വിളിച്ച് ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ സമ്മാനം അയച്ചില്ലെന്ന് പറഞ്ഞത്. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഉടന്‍ രമ്യയും സഹോദരഭാര്യ രാഖിയും കൂടി തട്ടിപ്പുകാരനെ തേടി ഇറങ്ങി. നാഗന്‍പടം ബസ്റ്റാന്റിനു സമീപത്ത് വച്ചാണ് ഇയാളെ ഈ രമ്യയും രാഖിയും പിടികൂടിയത്. പൈസ തിരിച്ചു തരാമെന്ന് ഇയാള്‍ സമ്മതിച്ചെങ്കിലും രമ്യയെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകകയായിരുന്നു.

0Shares