തങ്കയത്ത് കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing തങ്കയത്ത് കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

തൃക്കരിപ്പൂര്‍: തങ്കയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ പി. ഇബ്രാഹിമിന്റെ മകന്‍ മുക്താര്‍ (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ തൃക്കരിപ്പൂര്‍ തങ്കയം താലൂക്ക് ആശുപത്രി പരിസരത്താണ് അപകടം. മുക്താര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുക്താറിനെ തങ്കയം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

0Shares