ഡി.വൈ.എഫ്.ഐ യുടെ ഇടപെടല്‍ ഫലം കണ്ടു; 20 വര്‍ഷത്തെ കാത്തിരിപ്പിന്നൊടുവില്‍ മൊഗ്രാല്‍ അംഗനവാടിക്ക് വൈദ്യുതി ലഭിച്ചു.

  • Post category:local news
  • Reading time:1 min read
You are currently viewing ഡി.വൈ.എഫ്.ഐ യുടെ ഇടപെടല്‍ ഫലം കണ്ടു; 20 വര്‍ഷത്തെ കാത്തിരിപ്പിന്നൊടുവില്‍ മൊഗ്രാല്‍ അംഗനവാടിക്ക് വൈദ്യുതി ലഭിച്ചു.

കാസര്‍കോട്: മൊഗ്രാലില്‍ പ്രവര്‍ത്തികുന്ന അംഗന്‍വാടിയില്‍ വെള്ളവും വെളിച്ചവും ലഭിക്കാനുള്ള 20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഫലം കണ്ടു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്നൊടുവില്‍ വൈദ്യുതി ലഭിച്ച സന്ദേഷത്തിലാണ് അംഗനവാടി ജീവനക്കാരും കുട്ടികളും. 25ഓളം കുട്ടികളുള്ള അംഗന്‍വാടിയില്‍ വൈദ്യുതീകരണം ഇല്ലാത്തത് പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. പലതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ചില നൂലാമാലകളില്‍ പെട്ട് ഒതുങ്ങുകയായിരുന്നു ഇതുവരെ ഈ വികസനം.

അംഗനവാടിയുടെ ശോചനീയവസ്ഥ പരിഹരിക്കാന്‍ മൊഗ്രാല്‍ യൂണിറ്റ് ഡി.വൈ.എഫ.്‌ഐ മിന്നിട്ടിറങ്ങിയതോടെയാണ് വൈദ്യുതി കണക്ഷന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കുമ്പള പഞ്ചായത്ത് അധികൃതരും തയ്യാറായത്. പഞ്ചായത്തിന്റെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും അനുകൂല നിലപാട് നൂലാമാലകളില്‍പ്പെട്ട് മുടങ്ങിക്കിടന്ന മൊഗ്രാല്‍ അംഗനവാടിക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് സഹായകരമായി. ചില ചെറിയ തടസ്സങ്ങളാല്‍ മുടങ്ങിക്കിടന്ന വികസനത്തിന് പരിഹാരം കാണാനായ സന്ദോഷത്തിലാണ് മൊഗ്രാല്‍ യൂണിറ്റിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും.

0Shares