ഡി.ജി.പിയുടെ പുതിയ ഉത്തരവ് കാറ്റില്‍ പറത്തി സിവില്‍ പോലിസിന്റെ വാഹന പരിശോധന; കാസര്‍കോട്ടെ നഗരത്തില്‍ എന്തും നടക്കാം

  • Post category:local news
  • Reading time:1 min read
You are currently viewing ഡി.ജി.പിയുടെ പുതിയ ഉത്തരവ് കാറ്റില്‍ പറത്തി സിവില്‍ പോലിസിന്റെ വാഹന പരിശോധന; കാസര്‍കോട്ടെ നഗരത്തില്‍ എന്തും നടക്കാം

കാസര്‍കോട്: കാക്കിയിട്ടവരെല്ലാം വാഹന പരിശോധനക്ക് ഇറങ്ങരുതെന്ന ഡി.ജി.പിയുടെ ഉത്തരവിന് കാസര്‍കോട്ട് പുല്ലുവില. നിലവില്‍ വാഹന പരിശോധന നടത്തുമ്പോള്‍ മേല്‍നോട്ടം സി.ഐ നിര്‍വഹിക്കണം. എസ്.ഐമാര്‍ക്കും എ.എസ്.ഐമാര്‍ക്കുമാണ് തടഞ്ഞുനിര്‍ത്തി വാഹനം പരിശോധിക്കാന്‍ അധികാരമുള്ളത്. എന്നാല്‍ ഇതൊന്നും കാസര്‍കോട്ടെ പോലിസിന് ബാധകമല്ല. കാസര്‍കോട് നഗരത്തിലാണ് ഇരുചക്രവാഹന യാത്രക്കാരെ തേടി സിവില്‍ പോലിസിന്റെ വിളയാട്ടം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബൈക്കിലെത്തിയ രണ്ടു സിവില്‍ പോലിസ് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന ആരംഭിച്ചത്. പോലിസിന്റെ ഈ നടപടിക്കിടെ റോഡില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ബൈക്ക് യാത്രക്കാരന്റെ കയ്യില്‍ എല്ലാ രേഖകളുമുണ്ടായിട്ടും ചോദ്യം ചെയ്യാതെ വിട്ടില്ല. തുടര്‍ന്ന് ഇതിനിടേ വഴിയാത്രക്കാര്‍ മൊബൈലില്‍ ചിത്രം പകര്‍ത്താന്‍ തുടങ്ങിയതോടെ പോലിസ് പരിശോധന നിര്‍ത്തി സ്ഥലം കാലിയാക്കി. വാഹനപരിശോധനയുടെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുതെന്നും നിര്‍ദേശമുണ്ട്. പ്രസ് ക്ലബ്ബ് ജംങ്ഷനിലും നിയമം ലംഘിച്ചാണ് ട്രാഫിക് പോലീസിന്റെ വാഹന പരിശോധന. യാത്രക്കാര്‍ തിരക്കിട്ട് പോകുന്ന റെയില്‍വെ സ്റ്റേഷന്‍ റോഡിലും പോലീസിന്റെ വാഹന പരിശോധന നടക്കുന്നുണ്ട്. പലപ്പോഴും വളവുകള്‍ തിരിഞ്ഞോ, കയറ്റം കയറിയോ എത്തുമ്പോഴോ ആണ് പോലീസ് ജീപ്പ് ശ്രദ്ധയില്‍ പെടുന്നത്.

0Shares