കാസര്‍കോട്: രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഡിസംബര്‍ 23 ന് ‘ഡയ ലൈഫ്’ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനടുത്തുള്ള ഡയ ലൈഫ് സ്‌പെഷ്യലിറ്റി ക്ലിനിക് ആന്‍ഡ് ഡയഗണോസ്റ്റിക് സെന്ററിലാണ് ക്യാമ്പ്. കുടുംബശ്രീ കാസര്‍കോട്, വിഷന്‍ കെയര്‍ ഒപ്റ്റികല്‍സ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ ആധുനിക ചികിത്സ സൗകര്യങ്ങള്‍ ലഭിക്കും.
ഡോ.മൊയ്തീന്‍ കുഞ്ഞി ഐ.കെ പ്രമേഹ വിഭാഗം, ഡോ.പ്രവീണ്‍ ഷെട്ടി ഹൃദയ രോഗ വിഭാഗം, ഡോ.രോഹിത് പൈ നാഡി രോഗ വിഭാഗം, ഡോ.പ്രശാന്ത് നേത്ര രോഗ വിഭാഗം, ഡോ.രാജേഷ് ശിശു രോഗ വിഭാഗം, ഡോ.രാഘവേന്ദ്ര ജനറല്‍ സര്‍ജന്‍ എന്നിവര്‍ ക്യാമ്പ് നയിക്കും. ലാബ് ടെസ്റ്റ്, ജി.ആര്‍. ബി.എസ്. /ബി.പി, ഇ.സി.ജി, പ്രമേഹ നാഡി പരിശോധന, റെറ്റിനോപതി തുടങ്ങിയ സൗജന്യ സേവനങ്ങള്‍ ക്യാമ്പില്‍ ലഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ 04994 220103, 9847344765 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
ഡയ ലൈഫ്’ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 23 ന്; വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും