ടൈൽ, സാനിറ്ററി ബിൽഡിംഗ് മെറ്റിരിയൽ രംഗത്തെ ആഗോള ബ്രാൻഡ്; എ.ബി.സി ഗ്രൂപ്പിന്‍റെ കാസർകോട് ഷോറൂം ഉദ്‌ഘാടനം ചെയ്തു

  • Post category:local news
  • Reading time:2 mins read
You are currently viewing ടൈൽ, സാനിറ്ററി ബിൽഡിംഗ് മെറ്റിരിയൽ രംഗത്തെ ആഗോള ബ്രാൻഡ്; എ.ബി.സി ഗ്രൂപ്പിന്‍റെ കാസർകോട് ഷോറൂം ഉദ്‌ഘാടനം ചെയ്തു

കാസർകോട്: ടൈൽ, സാനിറ്ററി ബിൽഡിംഗ് മെറ്റിരിയൽ രംഗത്തെ ആഗോള ബ്രാൻഡ് ആയ എ.ബി.സി ഗ്രൂപ്പിന്‍റെ സംരംഭം എ.ബി.സി സെയിൽസ് കോർപറേഷന്‍റെ കാസർകോട് ഷോറൂം ഉദ്‌ഘാടനം ചെയ്തു. കാസർകോട് വിദ്യാനഗറിലെ ബി.സി റോഡിലാണ് ഷോറൂം പ്രവർത്തനമാരംഭിച്ചത്. PACE ഗ്രൂപ് ഫൗണ്ടർ ചെയർമാനും, മലബാർ ഗോൾഡ് കോ ചെയർമാനുമായ പി.എ ഇബ്രാഹിം ഹാജിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ആദ്യ വിൽപ്പന ഇബ്രാഹിം ഹാജിയിൽ നിന്നും സിദ്ദിക്ക് പള്ളിപ്പുഴ ഏറ്റുവാങ്ങി.

ഷോറൂമിലെ 12 വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത ബ്രാൻഡുകളുടെ ഡിസ്പ്ലേ ഏരിയകൾ മഹത് വ്യക്തികൾ ഉദ്ഘാടനം ചെയ്തു. ഒന്നാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ജാഗ്വർ ഏരിയ കാസർകോട് ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ അൻവർ സാദത്ത് നിർവ്വഹിച്ചു. ടോട്ടോ ഏരിയ NA ട്രസ്റ്റ് ചെയർമാനും വ്യവസായ പ്രമുഖനുമായ എൻ. എ അബൂബക്കർ നിർവ്വഹിച്ചു.

റോക്ക ഏരിയ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ, സ്റ്റോൺ ഗാലറി ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, കൊഹ്‌ലെർ ഏരിയ മുഹമ്മദ് കുട്ടി കെ, വിട്രാ സോൺ കേരള മുസ്ലിം ജമാഅത് കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുൽ കാദർ മദനി, ടൈൽസ് വിഭാഗം ലെൻസ്ഫെഡ് സെക്രട്ടറി ജോഷി എ.സി, സ്ലീക് കിച്ചൻ സോൺ മുനിസിപ്പൽ ചെയർ പേഴ്സൺ ബിഫാത്തിമ ഇബ്രാഹിം, ഗ്രോഹേ സോൺ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് എന്നിവരും രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ബിഗ് സ്ളാബ് ഏരിയ ചേമ്പർ ഓഫ് കോമേഴ്‌സ് പയ്യന്നൂർ പ്രസിഡണ്ട് കെ.യു വിജയകുമാർ, ഓഫീസ് ഉദ്ഘാടനം ദാമോദർ കെ (ദാമോദർ ആർക്കിറ്റെക്ചർ) എന്നിവരും നിർവഹിച്ചു.

എ.ബി.സി ഗ്രൂപ് ചെയർമാൻ മുഹമ്മദ് മദനി, ഡയറക്ടർമാരായ ജാബിർ കെ.എൻ, ജുനൈദ് കെ.എൻ, അബ്ദുൽ വഹീദ് കെ, മുഹമ്മദ് തസ്ലീം, മുഹമ്മദ് ബഷീർ, ഹാരിസ് എം, മുഹമ്മദ് അൻവർ, റാഫി പി, ഷിനാദ് കെ.എൻ, തസ്‌രീഫ് കെ, അബ്ദുള്ള എന്നിവരും, മുസ്തഫ കെ.പി, മുഹമ്മദ് കുട്ടി കെ, ഹംസ പി.പി , അബ്ദുൽ ഹമീദ് കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

0Shares