
ഹൈദരബാദ്: ബസില്‍ യാത്ര ചെയ്യവേ ടിക്കറ്റ് എടുക്കാന്‍ കൂട്ടാക്കത്ത പോലീസുകാരിയും വനിത കണ്ടക്ടറും ബസില്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ടിക്കറ്റ് ചാര്‍ജായ 15 രൂപ നല്‍കാന്‍ ഒരുക്കമല്ലെന്ന് രജിത കുമാരി പറഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. യൂണിഫോമിലാണെന്നും താന്‍ ടിക്കറ്റ് എടുക്കില്ലെന്നും വനിതാ പോലിസുകാരി പറഞ്ഞതോടെ വാറന്റുമായി പോകുമ്പോള്‍ മാത്രമാണ് പോലീസിന് സൗജന്യസേവനം നല്‍കാന്‍ നിയമം അനുവദിക്കുന്നുവെന്നായിരുന്നു വനിതാ കണ്ടക്ടറുടെ നിലപാട്. അതുകൊണ്ട് ടിക്കറ്റ് എടുത്തേ മതിയാകൂ എന്ന് കണ്ടക്ടറും വാശിപ്പിടിച്ചു. തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഹമൂബ് നഗര്‍ നവാപെട്ട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിതാ കുമാരിയും ബസ് കണ്ടക്ടര്‍ ശോഭാ റാണിയും തമ്മിലായിരുന്നു യാത്രക്കാരെ സാക്ഷിയാക്കി തമ്മിലടിച്ചത്. ബസിലെ യാത്രക്കാരാണ് ഇവരെ പിടിച്ചുമാറ്റിയത്. തര്‍ക്കം പോലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍ക്കുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ പകര്ത്യ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
