
കൊച്ചി: കൊച്ചിയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളായ യുവതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് ചുമത്തിയത് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവം അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബെഹ്റ പറഞ്ഞു. കുമ്പളം സ്വദേശി ഷെഫീക്കിനെ (32) ആണ് മൂന്ന് യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഷെയര്‍ ടാക്സി സംബന്ധിച്ച തര്‍ക്കതുടര്‍ന്നാണ് യുവതികള്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി(30) പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്സല്‍ (30) എന്നിവരെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പു ചാര്‍ത്തി വിട്ടയക്കുകയാണ് പോലിസ് അധികൃതര്‍ ചെയ്തത്. സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംഗ്ഷനിലായിരുന്നു സംഭവം. അക്രമം നടത്തിയ സ്ത്രീകള്‍ ഷെഫീഖിന്റെ യൂബര്‍ ടാക്സി ബുക്ക് ചെയ്തിരുന്നു. തോപ്പുംപടി സ്വദേശി ഷിനോജും എറണാകുളം ഷേണായീസില്‍ എത്തിയ ശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകുന്നതിന് ഷെഫീഖിന്റെ ഓണ്‍ലൈന്‍ ഷെയര്‍ ടാക്സി വിളിച്ചു യാത്രചെയ്തു.
വൈറ്റിലയില്‍ ടാക്സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഷിനോജ് ആണ് ആദ്യം ബുക്ക് ചെയ്ത് കയറിയത് എന്നതിനാല്‍ ഇറക്കിവിടാനാകില്ല എന്ന് ഡ്രൈവര്‍ വ്യക്തമാക്കി. ഇതിനിടെ യുവതികള്‍ കരിങ്കല്ല് കൊണ്ട് ഷെഫീക്കിന്റെ തലക്കിട്ടടിക്കുകയും കടിക്കുകയും ചെയ്തു. മുണ്ടു വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. ഷെഫീക് അസഭ്യം പറഞ്ഞതിനാണു മര്‍ദിച്ചതെന്നാണു യുവതികളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഷെഫീക് മോശമായി പെരുമാറുകയോ സംസാരിക്കുയോ ചെയ്തില്ലെന്നാണു ദൃക്സാക്ഷികള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതികളിലൊരാളായ എയ്ഞ്ചല്‍ ബേബി നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ്. ഇവര്‍ സീരിയലിലും മറ്റും അഭിനയിക്കുന്നുണ്ട്. ഭരണപക്ഷത്തെ ചില ഉന്നതരുമായി എയ്ഞ്ചലിന് അടുത്ത ബന്ധമാണുള്ളത്. ഈ സ്വാധീനം ഉപയോഗിച്ച് ദുര്‍ബല കേസാക്കിമാറ്റിയെന്നാണ് ആരോപണം
https://www.youtube.com/watch?v=hZzRGZhghas
