തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു. മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മൂന്ന് തവണ കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് മഹിജ കത്തില്‍ പറയുന്നു. മരണകിടക്കയില്‍ കിടന്ന തന്നെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി എത്തുമെന്ന് കരുതിയെന്നും കത്തിലുണ്ട്. പിണറായി മുഖ്യമന്ത്രിയായതില്‍ ഏറെ അഭിമാനം കൊള്ളുന്ന തന്നെ നിരാശപ്പെടുത്തരുതെന്നും ഇതൊരു പഴയ എസ്എഫ്ഐക്കാരിയുടെ ഹൃദയവേദനയായി കാണണമെന്നും കത്തില്‍ അപേക്ഷാ സ്വരത്തില്‍ സൂചിപ്പിച്ചു.

‘സഖാവ് കോടിയേരി ബാലകൃഷ്ണന്‍’ പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ വൈകാതെ അങ്ങയുടെ പ്രതിഷേധം ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചതായി എന്റെ മകന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടു. ഇന്ന് എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി. എന്നാല്‍ ഇതുവരെ ഒന്ന് ഫോണില്‍ വിളിക്കുകയോ, അങ്ങയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ഒരു അനുശോചന കുറിപ്പ് രേഖപ്പെടുത്തുകയെങ്കിലും ചെയ്യാത്തതില്‍ തനിക്ക് പറഞ്ഞറിക്കാനാവാത്ത സങ്കടമുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ പറയുന്നു.

ജിഷ്ണുവിന്റെ ഫെയ്സ് ബുക്ക് പേജ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒന്ന് സദയം കാണണമെന്നും ഈ അമ്മ ഹൃദയം ഉരുകിക്കൊണ്ട് അഭ്യര്‍ഥിക്കുന്നു. കമ്യൂണിസ്റ്റുകാരിയായ മഹിത പറയുന്നു, ജിഷ്ണുവിന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്ഥാനം. അത്രമേല്‍ ആദരവും മതിപ്പും വിശ്വാസ്യതയുമുള്ള നേതാവായിട്ടാണ് താനും കുടുംബവും പിണറായിയെ നോക്കിക്കാണുന്നതെന്നും മഹിത വേദനയും പ്രതിഷേധവും നിറഞ്ഞ സ്വരത്തില്‍ കത്തില്‍ ചൂണ്ടക്കാട്ടി.