കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് പൊയിനാച്ചി ശാഖ ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം പൊയിനാച്ചി ടൗണിലെ പാര്‍ത്ഥസാരഥി കോംപ്ലക്‌സിലെ നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ വി മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍ അധ്യക്ഷനായി.
പി എ ടു അഡ്മിനിസ്‌ട്രേറ്റര്‍ പി കുമാരന്‍ നായര്‍, റീജ്യണല്‍ മാനേജര്‍ മെഴ്‌സി തോമസ്, ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ഇ ആനന്ദന്‍, കരിച്ചേരി ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് ടി മാധവന്‍ നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി കെ അശോകന്‍, കെട്ടിട ഉടമ പി മധുസൂദനന്‍ നായര്‍, ഇടപാടുകാരായ ഇ കൃഷ്ണന്‍ നായര്‍, കെ ബാലകൃഷ്ണന്‍ നായര്‍, കെ കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ രാജന്‍ സ്വാഗതവും മാനേജര്‍ ടി.വി വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
ജില്ലാ സഹകരണ ബാങ്ക് പൊയിനാച്ചി ശാഖ നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു