ജില്ലാ സമ്മേളനങ്ങളോട് കിടപിടിക്കുന്ന രീതിയിൽ യൂത്ത് ലീഗിൻ്റെ പഞ്ചായത്ത് സമ്മേളനം; ജനപങ്കാളിത്തംകൊണ്ട് ശക്തി തെളിയിച്ചു ചെങ്കള പഞ്ചായത്ത്

  • Post category:local news
  • Reading time:2 mins read
You are currently viewing ജില്ലാ സമ്മേളനങ്ങളോട് കിടപിടിക്കുന്ന രീതിയിൽ യൂത്ത് ലീഗിൻ്റെ പഞ്ചായത്ത് സമ്മേളനം; ജനപങ്കാളിത്തംകൊണ്ട് ശക്തി തെളിയിച്ചു ചെങ്കള പഞ്ചായത്ത്

ചെർക്കള( കാസർകോട്): സ്നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ രണ്ടര മാസത്തെ ക്യാമ്പയിന് പരിസമാപ്തി കുറിച്ച് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തിന് സമാപനമായി. 500 ഗ്രീൻ ഗാർഡ് അംഗങ്ങളും ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന യുവജന റാലി സമ്മേളനത്തൻ്റെ ആകർഷണമായിരുന്നു. റാലിയെ വീക്ഷിക്കാനും അഭിവാദ്യം അർപ്പിക്കാനും സ്ത്രീകൾ ഉൾപ്പെടെ വലിയ ഒരു ജനക്കൂട്ടം തന്നെ വഴിയോരങ്ങളിൽ കണികളായുണ്ടായിരുന്നു. വൈകീട്ട് നാല് മണിക്ക് ചെങ്കള നാലാംമൈലിൽ നിന്ന് ആരംഭിച്ച യുവജന റാലി ചെർക്കള ടൗണിൽ സമാപിച്ചു. ചെർക്കള ടൗണിലായിരുന്നു സമ്മേളന വേദി. ഇവിടം ജനങ്ങളാൽ നിറഞ്ഞുനിന്നിരുന്നു. പല ജില്ലാ സമ്മേളനങ്ങളളോടും കിടപിടിക്കുന്ന തരത്തിലായിരുന്നു ചെർക്കളയിൽ നടന്ന ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം എന്ന പ്രതേകതയും ഈ സമ്മേളനത്തിനുണ്ടായി.സമ്മേളനം മുസ്‌ലിംലീഗ് ദേശീയ ജന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തായൽ അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ ചെർക്കളം അബ്ദുള്ള, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.ടി അഹമ്മദലി, സി.പി ബാവഹാജി, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽസെക്രട്ടറി സി.കെ സുബൈർ, ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഫൈസൽ ബാബു, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീൻ, ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.ബി അബ്ദു റസാക്ക് എം.എൽ.എ, എ.ജി.സി ബഷീർ,.കല്ലട്ര മാഹിൻ ഹാജി, ടി.ഇ അബ്ദുല്ല, മുനീർ ഹാജി, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, കെ.എം അശ്റഫ്, സി.എച്ച് മുഹമ്മദ് ചായിന്റടി, അഷ്റഫ് എടനീർ, ടി.ഡി കബീർ, ബി.കെ അബ്ദുസമദ്, അഡ്വ. ബേവിഞ്ച അബ്ദുള്ള, സി.ബി അബ്ദുല്ലഹാജി, അബൂബക്കർ ഇടനീർ, എ ഹനീഫ ചെർക്കള, എ അഹമ്മദാജി, പി.ഡി.എ റഹ്മാൻ, നാസർ ചായിന്റടി, മുനീർ പി ചെർക്കളം, സിദ്ദീഖ് സന്തോഷ് നഗർ, സിദ്ദീഖലി രാങ്ങാട്ടൂർ, ഷഹീർ നെല്ലളം, മുംതാസ് സമീറ, ഷാഹിന സലീം, ആമു തായൽ, ഹാഷിംബംബ്രാണി, മാലിക് ചെങ്കള, ശറഫുദ്ധീൻ ബേവിഞ്ച, സലാം ചെർക്കള, ഹുസൈൻ എടനീർ, മുത്തലിബ് ബേർക്ക, സി.ബി ലത്തീഫ്, അലി ചേരൂർ, അർഷാദ് എതിർക്കോട്, എൻ.എ താഹിർ, സത്താർ പള്ളിയാൻ, ഖാലിദ് ഷാൻ, ഹസൈനാർ ബീജന്തടുക്കം, ഷാനിഫ് പൈക്ക, മുർഷിദ് ആലമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു. പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്ന ചെർക്കളം അബ്ദുള്ള, സി ടി അഹമ്മദലി എന്നിവരെ ആദരിച്ചു, ജി.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന ബൈത്തുൽ റഹ്മക്കുള്ള ആദ്യഘടു കൈമാറി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.ടി റിയാസ് സ്വാഗതവും കമ്മിറ്റി ട്രഷറർ സി.സലീം ചെർക്കള നന്ദിയും പറഞ്ഞു.

0Shares