ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന റാലി സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, കാസര്‍കോട് മുന്‍സിപ്പാലിറ്റി, സംസ്ഥാന ബാലാവകാശ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍ എന്നിവയുമായി സഹകരിച്ച് ശിശുദിന റാലി സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ശിശുദിന റാലി കാസര്‍കോട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കാസര്‍കോട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ പ്രസിഡന്റ് മാസ്റ്റര്‍ സൂര്യകിരണ്‍ ഉദ്ഘാടനം ചെയ്തു.  കുട്ടികളുടെ സ്പീക്കര്‍ നയന ജിതേന്ദ്രബാബു അധ്യക്ഷയായി.

ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു ശിശുദി സ്റ്റാമ്പ് പ്രകാശനം ചെയ്തു. ദരിദ്രകുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്ന മധുരം പ്രഭാതം പൈലറ്റ്പദ്ധതിയുടെ രേഖ  ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ് പ്രകാശനം ചെയ്തു .പനത്തടി, വെസ്റ്റ് എളേരി, വലിയപറമ്പ,ബദിയടുക്ക,കള്ളാര്‍,മഞ്ചേശ്വരം പഞ്ചായത്തുകളിലാണ്  ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.  ചടങ്ങില്‍ ജില്ലാ ശിശു സംരംക്ഷണ ഓഫീസര്‍ പി ബിജു, ചൈല്‍ഡ്‌ലൈന്‍ നേഡല്‍ കോര്‍ഡിനേറ്റര്‍ അനീഷ് ജോസ്,ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി ചേതന്‍രാജ്   സ്വാഗതവും ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി സെക്രട്ടറി മധു മുദിയക്കാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

0Shares