കാഞ്ഞങ്ങാട്: കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലും പൊതു വിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന് അക്ഷര ശോഭയോടെ തുടക്കം. ജൂണ്‍ 19 പി.എന്‍.പണിക്കര്‍ ചരമദിനം തൊട്ട് ജൂലൈ ഏഴ് ഐ.വി.ദാസ് ജന്മദിനം വരെ നീണ്ടു നില്‍ക്കുന്ന വൈവിധ്യങ്ങളായ പരിപാടികളോടെയാണ് ഈ വര്‍ഷം വായന പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാതല ഉദ്ഘാടനം മേലാങ്കോട്ട് ഏ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീര്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു.ഐ.എ.സ് അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ മുഖ്യ ഭാഷണം നടത്തി. പ്രശസ്ത പിന്നണി ഗായകന്‍ വി.ടി.മുരളി മുഖ്യാതിഥിയായി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, ക്ലാസ് റൂം ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. കൗണ്‍സിലര്‍ എച്ച്.ആര്‍.ശ്രീധരന്‍ ഏറ്റുവാങ്ങി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ ഏ.സി.കണ്ണന്‍ നായരുടെ ഡയറി കുറിപ്പുകള്‍ പരിചയപ്പെടുത്തി.വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഗിരീഷ് ചോലയില്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.ജയദേവന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.പി.വേണുഗോപാലന്‍, ഡോ.പി.പ്രഭാകരന്‍, പി.വി.കെ. പനയാല്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ,വാസു ചോറോട് ,ഇ ജനാര്‍ദ്ദനന്‍, ,അഡ്വ.പി.എന്‍.വിനോദ് കുമാര്‍, കെ.ജി.രജനി, ബാലു പാര്‍ക്കോ, പി.മുരളി, രതീഷ് കാലിക്കടവ്, പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ അതിഥികള്‍ക്കും കുട്ടികള്‍ തയ്യാറാക്കിയ കൊച്ചു മാസിക വിതരണം ചെയ്തത് പരിപാടിക്ക് അക്ഷര ശോഭ നല്‍കി. ജൂലൈ ഏഴു വരെ പ്രദേശത്തെ ഗ്രന്ഥാലയങ്ങളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വൈവിധ്യങ്ങളാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ജില്ലാതല വായനാ പക്ഷാചരണത്തിന് മേലാങ്കോട്ട് ഏ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ അക്ഷര ശോഭയോടെ തുടക്കം