ജസിമിൻ്റെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി

  • Post category:local news
  • Reading time:1 min read
You are currently viewing ജസിമിൻ്റെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: മാങ്ങാട് സ്വദേശി ജാഫിന്റെ മകന്‍ ജസിമിനെ (15) കളനാട് റെയില്‍വേ മേല്‍പാലത്തിനടുത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ടീമിനെ കൊണ്ട് അന്വേ്വഷിപ്പിക്കണമെന്ന് ജസിം ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പോലീസ് ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണാസമരം മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാര്‍ച്ചിലാണ് ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ജാസിമിനെ ജീര്‍ണ്ണാവസ്ഥയില്‍ കളനാട് റെയില്‍വേ മേല്‍പാലത്തിനു കീഴെ കണ്ടെത്തിയത്. പുല്ലിട്ട് മറച്ച നിലയിലാണ് ജസിമിന്റെ മൃതദേഹം. നാട്ടുകാരുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ കൂട്ടുകാരില്‍ ഒരാള്‍ മൃതദേഹം കാട്ടിക്കൊടുക്കുകയായിരുന്നു. കൊലക്കുറ്റം ചെയ്തവര്‍ കണ്‍മുമ്പിലൂണ്ടായിട്ടും ശാസ്ത്രീയമായ ഒരന്വേഷണവും നടത്താതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നും ജനകീയ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

0Shares