തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയ പ്രസംഗമാണ് ചര്‍ച്ചാ വിഷയം.നിയമ സഭയില്‍ കോണ്‍ഗ്രസ്സിനെ കുറിച്ചും ലീഗിനെ കുറിച്ചും കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചും മറ്റും പറയുമ്പോള്‍ സാന്ദര്‍ഭികമായി മന്ത്രി പരാമര്‍ശിച്ച ചില കാര്യങ്ങളാണ് വിവാദത്തിന് വഴി തുറന്നത്. ഇതിനിടെയാണ് മുസ്ലിം മത ആചാര പ്രകാരം ജനിക്കുന്ന കുട്ടികളുടെ ആദ്യ ബാങ്കിനെയും ഇഖാമത്ത് വിളിയെയും കുറിച്ച് അദ്ദേഹം വിരല്‍ ചൂണ്ടിയത്. ഒരു കമ്യൂണിസ്റ്റുകാരന്‍ ബാങ്കിന് പകരം ആര്‍.എസ്.എസ് വിരുദ്ധ മന്ത്രമാണ് കുട്ടിയുടെ ചെവിയില്‍ ചൊല്ലാറെന്നായിരുന്നു ജലീലിന്റെ ഭാഷ്യം.

ബാങ്കിനോട് ഉപമിച്ച് കൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ആര്‍.എസ്.എസിനോടുള്ള വിരുദ്ധ സമീപനത്തെയാണ് മന്ത്രി ഉദ്ദേശിച്ചതെങ്കിലും ഇതിനെതിരെ അപ്പോള്‍ പ്രതിപക്ഷത്ത് നിന്ന് എതിര്‍പ്പ് വന്നു. മുസ്ലിമായ കമ്മ്യൂണിസ്റ്റുകാര്‍ കുഞ്ഞിന്റെ ചെവിയില്‍ ആദ്യം ചൊല്ലുക ബാങ്കാണോ അതോ ആര്‍.എസ്.എസ് വിരുദ്ധ മന്ത്രമാണോ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. സ്പീക്കര്‍ ഇടപെട്ട് ഇത്തരം മതപരമായ വിവാദങ്ങള്‍ ഉണ്ടാക്കുന്ന അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസംഗ ഭാഗം വെളിപ്പെടുത്തുന്ന ഈ വീഡിയോ ദൃശ്യം ഇപ്പോള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്.