ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം:  റവന്യു മന്ത്രി

  • Post category:local news
  • Reading time:1 min read
You are currently viewing ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം:  റവന്യു മന്ത്രി

കാസര്‍കോട്: ഭരണഘടന ഉറപ്പ് നല്‍കുന്ന രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും പരുക്കേല്‍ക്കാതിരിക്കാന്‍ സമൂഹം ജാഗ്രതപാലിക്കണമെന്നും രാഷ്ട്ര ശില്‍പികളുടേയും സ്വാതന്ത്ര്യ സമരപോരാളികളുടേയും രക്തസാക്ഷികളുടേയും സ്വപ്നങ്ങള്‍ പൊലിയാതെ കാത്തുസൂക്ഷിക്കണമെന്നും റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനപരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അറിയപ്പെടുന്നതും അല്ലാത്തതുമായ അനേകായിരങ്ങളുടെ ധീരതയും  സഹനവും ത്യാഗവുമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. നിരവധിനേതാക്കളുടേയും അസംഖ്യം പ്രവര്‍ത്തകരുടേയും വിയര്‍പ്പും രക്തവും ചീന്തിനേടിയതാണ്.  സമരമുഖങ്ങളില്‍ ജീവന്‍ ഹോമിക്കപ്പെട്ട ഒരുപാട് പേരുണ്ട്.  എല്ലാ സ്വാതന്ത്ര്യസമരപോരാളികളേയും അനുസ്മരിക്കുന്നു. ശരിയായദിശയിലാണ് നാം പോകുന്നതെന്ന് ഉറപ്പ് വരുത്താന്‍ ഈ അവസരം നാം വിനിയോഗിക്കണം. എല്ലാ വിഘടന, തീവ്രവാദ പ്രവര്‍ത്തനങ്ങളേയും  ചെറുത്ത് തോല്‍പിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍  ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ എന്നിവരും പങ്കെടുത്തു. എം. എല്‍.എ മാരായ പി.ബി അബ്ദുള്‍റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ശ്രീകാന്ത്, എ.എ ജലീല്‍, എം ഗൗരി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീം, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ആര്‍.ഡി.ഒ പി.കെ ജയശ്രീ, എച്ച് ദിനേശന്‍, എന്‍ ദേവിദാസ്, സി ബിജു, ഡി.വൈ.എസ്.പി മാരായ ടി.പി പ്രേമരാജന്‍, എം.വി സുകുമാരന്‍,  കെ ദാമോദരന്‍, പി ബാലകൃഷ്ണന്‍നായര്‍, റിട്ട എ.ഡി.എം കെ അംബുജാക്ഷന്‍, തഹസില്‍ദാര്‍മാര്‍, പോലീസ് എക്‌സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയ വിവിധസേനാവിഭാഗം, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ റിപ്പബ്ലിക് ദിനത്തില്‍  പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും പരേഡില്‍ മികച്ച പ്രകടനം നടത്തിയ  പ്ലാറ്റിയൂണുകള്‍ക്കുളള  ട്രോഫികളും മന്ത്രി സമ്മാനിച്ചു. 

 

0Shares