ജനപ്രതിനിധികള്‍ രാഷ്ട്രീയ- മതാതീത ജനസേവകരായിരിക്കണം: സി.കെ പത്മനാഭന്‍

  • Post category:local news
  • Reading time:1 min read
You are currently viewing ജനപ്രതിനിധികള്‍ രാഷ്ട്രീയ- മതാതീത ജനസേവകരായിരിക്കണം: സി.കെ പത്മനാഭന്‍

കാസര്‍കോട്: ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ രാഷ്ട്രീയ- മതാതീത ജനസേവകരായിരിക്കണമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കുള്ള ഏകദിന പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വേദനകളും പ്രയാസങ്ങളും അറിയുന്നവരാണ് താഴെ തട്ടിലുള്ള ജനപ്രതിനിധികള്‍. അവരാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കേണ്ടത്. ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതാവസ്ഥകളുമായി ബന്ധപ്പെട്ട വേദനകള്‍ കാണാതെ ഭരിച്ചതാണ് യുപിഎ സര്‍ക്കാറിന് പറ്റിയ തെറ്റെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. കില ട്രെയിനര്‍മാരായ വി.കെ.രാമചന്ദ്രന്‍, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ബിജെപി ദേശീയ സമിതിയംഗം എം.സജ്ജീവ ഷെട്ടി, സംസ്ഥാന സെക്രട്ടറി വി.കെ.സജ്ജീവന്‍, സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ലത പങ്കെടുത്തു.

0Shares