
കോഴിക്കോട്: വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ നൂതനമായ രീതിയില്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ട ആര്‍ട്സ് റൂമിന്റെയും ക്ലാസ് റൂമിനെറെയും ഉദ്ഘാടനം യഥാക്രമം മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ സുരഭി ലക്ഷ്മിയും സേവന രംഗത്തെ പ്രഗത്ഭനായ ഡോ. ബോബി ചെമ്മണ്ണൂരും ചേർന്ന് നിർവഹിച്ചു. ഈ മാസം പന്ത്രണ്ടിനാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

പത്തുലക്ഷത്തോളം രൂപ ചിലവിട്ടാണ് കെട്ടിടങ്ങൾ സ്‌കൂളിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നിർമ്മിച്ചത്. ഓഡിറ്റോറിയം പണിയുന്നതിനായി ഒരു ലക്ഷം രൂപ താൻ സ്‌കൂളിന് നൽകുമെന്ന് ഡോ. ബോബി ചെമ്മണ്ണൂർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ കെ. മജോജ് കുമാർ സ്വാഗതംപറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ് ടി. വത്സല അധ്യക്ഷത വഹിച്ചു.
