
കാസര്‍കോട്: യുവതിയെ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായതായി സംശയം. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22)യെയാണ് ചേരൂര്‍ പുഴയില്‍ കാണാതായെന്നു നാട്ടുകാര്‍ സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ വീടിനു സമീപത്തെ പുഴ കടവില്‍ വസ്ത്രങ്ങള്‍ അലക്കാന്‍ പോയിരുന്നു. പിന്നീട് പുഴക്കടവില്‍ കാണാതായതിനെ തുടര്‍ന്ന് പരിസരവാസികള്‍ കാസര്‍കോട് ഫയര്‍ഫോഴ്സ് യൂനിറ്റില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇപ്പോള്‍ തിരച്ചില്‍ നടത്തിവരികയാണ്. ശനിയാഴ്ചയാണ് റുമൈസയും ഭര്‍ത്താവും കുഞ്ഞും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
