ചെർക്കള – ജാൽസൂർ റോഡരികിലുള്ള അപകടത്തിലയ മരങ്ങൾ തികളാഴ്ച്ച മുറിച്ച് മറ്റും; സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തിര നടപടിക്ക് നിർദേശം നൽകി

  • Post category:news
  • Reading time:1 min read
You are currently viewing ചെർക്കള – ജാൽസൂർ റോഡരികിലുള്ള അപകടത്തിലയ മരങ്ങൾ തികളാഴ്ച്ച മുറിച്ച് മറ്റും; സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തിര നടപടിക്ക് നിർദേശം നൽകി

ചെർക്കള(കാസർകോട്): കാസർകോട്ടുനിന്നും കർണാടകയിലെ സുള്ള്യയിലേക്കുള്ള അന്തർ സംസ്ഥാന പാതയിൽ അപകടത്തിലായ മരങ്ങൾ ഉടൻ മുറിച്ച് മറ്റും. ചെർക്കള മുതൽ – കർണാടകയിലെ ജാൽസൂർ അതിർത്തി വരെയുള്ള ഭാഗങ്ങളിലെ അപകടം വിളിച്ചു വരുത്തുന്ന മരങ്ങളാണ് അടിയന്തിരമായി മുറിച്ചു മാറ്റാൻ കളക്ടർ നിർദേശം നൽകിയത്. ഈ ഭാഗങ്ങളിൽ അപകടം പതിവായതിനാലാണ് കളക്ടറുടെ നേരിട്ടുള്ള ഇടപെടൽ.

ജില്ലയിൽ മഴ ശക്തമായ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും മരങ്ങൾ കട പുഴകി വീഴുകയും വൻ നാശ നഷ്ട്ടമുണ്ടാകുകയും ചെയ്തിരുന്നു. അതിനാൽ ജില്ലാ കളക്ടർ നേരിട്ട് അതാത് വകുപ്പ് ഉദ്യോഗസ്ഥർക്ക് അപകടത്തിലായ മരങ്ങൾ മുറിച്ചു മാറ്റാൻ നിർദേശം നൽകി. മാസങ്ങൾക്ക് മുമ്പ് തന്നെ ചെർക്കള – ജാൽസൂർ റോഡരികിൽ അപകടത്തിലുള്ള മരങ്ങൾ മുറിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകിയിരുന്നു. എന്നാൽ ചില സാകേതിക തടസങ്ങൽ കാരണം നടപടികളുണ്ടായില്ല. ഇതറിഞ്ഞ കലക്ടർ ശനിയാഴ്ച്ച ബോവിക്കാനം, കാറഡുക്ക, മുള്ളേരിയ ഭാഗങ്ങളിൽ പരിശോധന നടത്തി. സ്ഥിതി ഗതികൾ വിലയിരുത്താൻ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ കലക്ടർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് നിർദേശം നൽകുകയും ചെയ്തു.

കലക്ടർകൊപ്പം റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദർശിച്ചത്. മുള്ളേരിയയിൽ ഈ അടുത്തിടെ മരം വീണ് വാഹന യാത്രക്കാരൻ മരിച്ചിരുന്നു. മരം അപകടത്തിലാണെന്നും യാത്രക്കാർക്ക് ഭീഷണിയാണെന്നും ചൂണ്ടി കാട്ടി നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് കളക്ടർ നേരിട്ടെത്തി ഒരു ദിവസം കൊണ്ട് നടപ്പിലാക്കിയത്. ചെർക്കള – ജാൽസൂർ സംസ്ഥാന പാതയിൽ മാത്രം 30 മരങ്ങൾ മുറിക്കേണ്ടതായിവരും എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കളക്ടറോട് പറഞ്ഞത്. അവ മുറിച്ചുമാറ്റി 30 ന് പകരം 60 മരങ്ങൾ വെച്ച് പിടിപ്പിക്കു എന്നായിരുന്നു കളക്ടറുടെ മറുപടി.

0Shares