കണ്ണൂര്‍: ചെറുകുന്ന് കെ.എസ്.ടി.പി റോഡില്‍ വാന്‍ അപകടത്തില്‍ പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്. തൊടുപുഴയില്‍ നിന്ന് കൈതച്ചക്കയുമായി വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരമണിയോടെണ് അപകടമുണ്ടായത്. നിര്‍മ്മാണം നടക്കുന്ന കെ.എസ്.ടി.പി റോഡിലെ ചെറുകുന്ന് കൊവ്വപ്പുറത്ത് എ.കെ.ജി മന്ദിരത്തിന് സമീപം റോഡരികിലെ വൈദ്യുത തൂണിനിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
വൈദ്യുതബന്ധം വിഛേദിക്കപ്പെട്ട സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരുക്കേറ്റ മുവാറ്റുപുഴ സ്വദേശികളായപ്രശോഭ് (27), സെബാസ്റ്റ്യന്‍ (37) ഇടുക്കി സ്വദേശിശ്രീകുട്ടന്‍ (26) എന്നിവരെ ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് ഇവരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചെറുകുന്ന് കെ.എസ്.ടി.പി റോഡില്‍ നിയന്ത്രണം വിട്ട വാന്‍ വൈദ്യുത തൂണിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്