ചെര്‍ക്കള(കാസര്‍കോട്): ചെറുകിട വ്യാപാരമേഖലക്ക് പുത്തന്‍ ഉണര്‍വേകി ചാനല്‍ ആര്‍.ബിയുടെ ഫ്രണ്ട്ലി കാര്‍ഡ് വിതരണം. വ്യാപാരികള്‍ക്കിടയിലും വ്യാപാരമേഖലയിലും അനുദിനം ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാകാനും നല്ല കാര്യങ്ങളെ കുറിച്ചുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കാനും വ്യാപാരികള്‍ക്ക് എളുപ്പം സാധ്യമാക്കുക എന്നതാണ് ഫ്രണ്ട്‌ലി കാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ വ്യാപാരികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന മാധ്യമങ്ങള്‍ നല്‍കാറില്ല എന്ന പരാതിക്കും ഇതോടെ പരിഹാരമാകും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെയാണ് ചാനല്‍ ആര്‍.ബി ജില്ലയില്‍ ഫ്രണ്ട്ലി കാര്‍ഡ് വിതരണം സജീവമാകുന്നത്. ഈ പദ്ധതിക്ക് വ്യാപാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചെര്‍ക്കള യൂനിറ്റിൻ്റെ സഹകരണത്തോടെ ചെര്‍ക്കളയിലും ഫ്രണ്ട്ലി കാര്‍ഡ് വിതരണം ആരംഭിച്ചു.
ചെര്‍ക്കളയില്‍ നടന്ന ഫ്രണ്ട്ലി കാര്‍ഡ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റ് പ്രസിഡന്റ് ബി.എം ഷെരീഫില്‍ നിന്നും ബിസ്മില്ല ബില്‍ഡ് മാള്‍ ഉടമ എം.എസ് ഷാഫി ഏറ്റുവാങ്ങി. ചടങ്ങില്‍ അശോകന്‍ നമ്പ്യാര്‍(കെ.വി.വി.ഇ.എസ്
ചെര്‍ക്കള യൂണിറ്റ് സെക്രട്ടറി), ചാനല്‍ ആര്‍.ബി പ്രതിനിധി മുഹമ്മദ് ഹാരിസ് എന്നിവരും ബിസ്മില്ല ബില്‍ഡ് മാള്‍ സ്റ്റാഫ് അംഗങ്ങളും സംബന്ധിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ ചാനല്‍ ആര്‍.ബി ചെര്‍ക്കളയിലും ഫ്രണ്ട്ലി കാര്‍ഡ് വിതരണം തുടങ്ങി