ചെര്‍ക്കള: ചര്‍ളടുക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി വനിത ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലെ പെണ്‍കുട്ടികള്‍ റമളാനില്‍ ഓതിതീര്‍ത്ത ഖതമുല്‍ ഖുര്‍ആന്റെ സമാപനവും കൂട്ടുപ്രാര്‍ത്തനയും ചെര്‍ക്കള മലബാര്‍ അക്കാദമി വനിതാ കോളേജില്‍ നടന്നു.
സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രഫ കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് ബാഖവി തളങ്കര അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
ട്രഷറര്‍ ഹമീദ് ഹാജി ചര്‍ളടുക്ക, സുബൈര്‍ ദാരിമി പൈക്ക, സി.ബി.അബ്ദുല്ല ഹാജി ചെങ്കള, കെ.എം. അബ്ദുല്ല ഹാജി, ഹുസൈന്‍ ഹാജി ബേര്‍ക്ക, ഹനീഫ കരിങ്ങപ്പള്ളം, ശരീഫ് ഹനീഫി ചര്‍ളടുക്ക, ലത്തി ഫ് ഹാജി മാര്‍പ്പിനടുക്ക, ബി.കെ. ബഷീര്‍ പൈക്ക, ശംസുദ്ദീന്‍ ഹുദവി ചേരൂര്‍, അന്‍വര്‍ തുപ്പക്കല്‍, അബ്ദുല്ല നജാത്ത്, ആഷിഖ് എ.പി.സര്‍ക്കിള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചെര്‍ക്കള മലബാര്‍ അക്കാദമിയില്‍ ഹിഫ്‌ള് കുട്ടികളുടെ ഖതം ദുആയും കൂട്ടുപ്രാര്‍ത്ഥനയും സംഘടിപ്പിച്ചു