കാസര്‍കോട്: സിപി.എം കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണ കുടിലുകളും ബോര്‍ഡുകളും ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെ ഇന്ദിരനഗറില്‍ സ്ഥാപിച്ച പ്രചരണ കുടിലിന് തീയിടുകയും ചെര്‍ക്കളയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പ്രചരണ ബോര്‍ഡുകള്‍ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തത്. ചെര്‍ക്കള ഗവ. സ്‌ക്കൂള്‍ പരിസരം, ഇന്ദിരനഗര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും, കണ്ടടുക്കം ഹൈവെയില്‍ സ്ഥാപിച്ച ചെഗുവേര ബോര്‍ഡും തകര്‍ത്തിട്ടുണ്ട്.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുക വഴി ബോധപൂര്‍വ്വമായ കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും ആക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സി.പി.എം കാസര്‍കോട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ആക്രമത്തില്‍ പ്രതിഷേധിച്ച് ചെര്‍ക്കള ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ചെര്‍ക്കളയില്‍ സി.പി.എം ജില്ലാസമ്മേളന പ്രചരണ സാമഗ്രികള്‍ തീയിട്ടു നശിപ്പിച്ചു