ചെര്‍ക്കളം അബ്ദുള്ള സംസ്ഥാന നേതൃനിരയിലേക്ക്; എം. സി ഖമറുദ്ദീൻ മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്

  • Post category:local news
  • Reading time:1 min read
You are currently viewing ചെര്‍ക്കളം അബ്ദുള്ള സംസ്ഥാന നേതൃനിരയിലേക്ക്; എം. സി ഖമറുദ്ദീൻ മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്

 

കാസർകോട്: ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഒഴിവാകുന്ന ചെര്‍ക്കളം അബ്ദുള്ള മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃനിരയിലേക്ക് കടക്കുമ്പോൾ എം. സി ഖമറുദ്ദീൻ പുതിയ ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ജനറല്‍ സെക്രട്ടറി സ്ഥാനമാണ് ഖമറുദ്ദീൻ വഹിച്ചിരുന്നത്. ജനറല്‍ സെക്രട്ടറിയായ നിലവില്‍ ട്രഷററായ എ. അബ്ദുര്‍ റഹ് മാനെയും ട്രഷററായി നിലവിലെ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.

വൈസ്പ്രസിഡണ്ടുമാര്‍: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, എം .എസ് മുഹമ്മദ്, എസ് എം ബഷീര്‍, വി.കെ.പി ഹമീദലി. സെക്രട്ടറിമാര്‍: പി.കെ ബാവ, കെ. മുഹമ്മദ് കുഞ്ഞി, അസീസ്, അബുല്‍ ഖാദര്‍, മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള.

0Shares