ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്; മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍

  • Post category:news
  • Reading time:1 min read
You are currently viewing ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്; മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍

തൃശൂര്‍: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബമ്പര്‍ നറുക്കെടുപ്പ് തൃശൂരില്‍വെച്ച് നടന്നു. ചടങ്ങില്‍ പൊറിഞ്ചു (ജില്ലാ സഹകരണ ഹോസ്പിറ്റല്‍ പ്രസിഡണ്ട്), എ.ആര്‍. രാമചന്ദ്രന്‍ (മൊത്തവ്യാപാര സഹകരണസംഘം ഡയറക്ടര്‍), പോള്‍ കോണിക്കര(ഏഴരക്കൂട്ടം പ്രസിഡണ്ട്), തുടങ്ങിയവര്‍ സംബന്ധിച്ചു. സൗമ്യ കണ്ണൂര്‍, സുരേഷ്.സി.കെ. ഒറ്റപ്പാലം, അസ്ലിഹാസ് മുഹമ്മദ് മഞ്ചേരി, ജിജോ കെ ജോര്‍ജ്ജ് ഉപ്പ്തോട് ഇടുക്കി, അബ്ദുള്‍ അസീസ് ചേമഞ്ചേരി കോഴിക്കോട് എന്നിവര്‍ മെഗാ സമ്മാനമായ ആള്‍ട്ടോ കാറിന് അര്‍ഹരായി. കൂടാതെ വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, വേള്‍പൂള്‍ റഫ്രിജറേറ്റര്‍ എന്നിവയ്ക്ക് 30 പേര്‍ അര്‍ഹരായി.

0Shares