ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവല്‍ ഓഫര്‍

  • Post category:local news
  • Reading time:1 min read
You are currently viewing ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവല്‍ ഓഫര്‍

തൃശൂര്‍: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിരിക്കുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു മഹാഭാഗ്യശാലികള്‍ക്ക് മാരുതി ആള്‍ട്ടോ കാറുകളാണ് ലഭിക്കുന്നത്. കൂടാതെ 10 വാഷിംഗ് മെഷീനുകള്‍, 10 സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും 10 ഭാഗ്യശാലികള്‍ക്ക് വേള്‍പൂള്‍ റഫ്രിജറേറ്ററും നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നു. പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേയ്‌സിനുമൊപ്പം ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കുന്നത് കൂടാതെ അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേയ്‌സിനും ഐഫോണും സമ്മാനമായി നേടാവുന്നതാണ്.ഓഫര്‍ കാലാവധി 2017 നവംബര്‍ 15 വരെയായിരിക്കും. നറുക്കെടുപ്പ് നവംബര്‍ 20 ന് നടത്തും. ഓണംവരെയുള്ള എല്ലാഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

 

0Shares