കാസര്‍കോട്: ചില ട്രെയിനുകളുടെ നിയന്ത്രണത്തെ തുടര്‍ന്ന് മൂന്നു ട്രെയിനുകള്‍ മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതിന്റെ സമയം മാറ്റിയതായി റെയിവേ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 പുറപ്പെടേണ്ടിയിരുന്ന മംഗളൂരു സെന്‍ട്രല്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് വൈകീട്ട് അഞ്ചിന് പുറപ്പെടും.
2.30ന് പുറപ്പെടേണ്ടിയിരുന്ന മല്‍സ്യഗന്ധ എക്‌സ്പ്രസ് ഏഴുമണിക്കേ യാത്ര തുടങ്ങുകയുള്ളൂ. രാത്രി 10.20 പുറപ്പെടേണ്ടിയിരുന്ന മംഗളൂരു സെന്‍ട്രല്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സപ്രസ് 12 മണിക്ക് പുറപ്പെടുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
