ചിരിയും ചിന്തയുമുണര്‍ത്തി പി.വി കൃഷ്ണന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കം

  • Post category:local news
  • Reading time:1 min read
You are currently viewing ചിരിയും ചിന്തയുമുണര്‍ത്തി പി.വി കൃഷ്ണന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കം

കാസര്‍കോട്: ചിന്തക്ക് തിരികൊളുത്തുകയും ചിരി പടര്‍ത്തുകയും ചെയ്യുന്ന മനോഹരമായ കാര്‍ട്ടൂണുകളിലൂടെ പി.വി കൃഷ്ണനെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തുടക്കമായി. കൊള്ളരുതായ്മക്കും അനീതിക്കുമെതിരെ പലയിടത്തും തറച്ച അപൂര്‍വ്വ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം കാസര്‍കോടിന് പുതുവിരുന്നായി. കൃഷ്ണന്‍ വരച്ച ഏറെ ശ്രദ്ധിക്കപ്പെട്ട നൂറിലേറെ കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് കെ.എ. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ആക്ടിംഗ് ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷനായി. മുജീബ് അഹമ്മദ് സ്വാഗതം പറഞ്ഞു.

പി.വി കൃഷ്ണന്‍, മേരി കൃഷ്ണന്‍, കാസര്‍കോട് നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍റഹ്മാന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം, സണ്ണി ജോസഫ്, സി.എല്‍ ഹമീദ്, എ.കെ ശ്യാംപ്രസാദ് സംസാരിച്ചു. വി.വി പ്രഭാകരന്‍ നന്ദി പറഞ്ഞു. 17 വരെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടരും. കവിയരങ്ങ് പ്രശസ്ത കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. 30 ഓളം കവികള്‍ കവിത ചൊല്ലി. ശനിയാഴ്ച രാവിലെ 10 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ട്ടൂണ്‍ ക്യാമ്പ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ടി.കെ സുജിത്, പി.വി കൃഷ്ണന്‍, സഗീര്‍, കെ.എ അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ ക്ലാസെടുക്കും. ജി.ബി വല്‍സനാണ് ക്യാമ്പ് ഡയറക്ടര്‍.

 

0Shares