ചിത്രത്തിൽ ചായം തേക്കൽ; രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പുതിയ ചിത്രം സ്ഥാപിച്ച് സി.പി.എം പ്രവര്‍ത്തകര്‍

  • Post category:news
  • Reading time:1 min read
You are currently viewing ചിത്രത്തിൽ ചായം തേക്കൽ; രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പുതിയ ചിത്രം സ്ഥാപിച്ച് സി.പി.എം പ്രവര്‍ത്തകര്‍

കാസര്‍കോട്: ജില്ലയിലെ ആയംകടവ് പാലത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പെരിയ ബസാറിൽ സ്ഥാപിച്ച കമാനത്തില്‍ കഴിഞ്ഞ ദിവസം അജ്ഞാതര്‍ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ചിത്രത്തില്‍ ചായം തേച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. ഇതാ ഇപ്പോള്‍ പകരം എം.പിയുടെ പുതിയ ചിത്രം സ്ഥാപിച്ചിരിക്കുകയാണ് സി.പി.എം പ്രവര്‍ത്തകര്‍ .

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകനായ ചടങ്ങിൽ മന്ത്രി ജി.സുധാകരനാണ് അധ്യക്ഷൻ. ഇവരുടെ ചിത്രങ്ങൾ ഒരു വശത്തും മുഖ്യാതിഥിയായ മന്ത്രി ഇ. ചന്ദ്രശേഖരൻ, മുഖ്യ പ്രഭാഷകനായ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ.കുഞ്ഞിരാമൻ എം.എൽ.എ എന്നിവരുടെ ചിത്രങ്ങൾ കമാനത്തിന്‍റെ മറുഭാഗത്തുമാണു സ്ഥാപിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി സ്ഥാപിച്ച ഗേറ്റിലെ എം.പിയുടെ ചിത്രത്തിന്‍റെ മുഖം ചായത്താല്‍ മറച്ചിരുന്നു. ഈ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുകയും ചെയ്തു. കഴിഞ്ഞ ദിവസം സി.പി.എം പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ, റെഡ് സ്റ്റാർ ക്ലബ് പ്രവർത്തകരായ ലത്തീഫ് പെരിയ കുമാരൻ, ബാലൻ നാലേക്ര എന്നിവരാണ് എം.പിയുടെ ചിത്രമുൾപ്പെടെ പുതിയ ചിത്രങ്ങൾ ഗേറ്റിൽ സ്ഥാപിച്ചത്.

അതേസമയം എം.പിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവത്തിൽ സി.പി.എമ്മിന് ബന്ധമില്ലെന്നും ചിത്രം മാറ്റി സ്ഥാപിക്കുമെന്നും കെ.കുഞ്ഞിരാമൻ എം.എൽ.എ അറിയിച്ചിരുന്നു.

0Shares