ചാലക്കുടിയിൽ മോ​ഡ​ലിം​ഗ് രം​ഗ​ത്ത് അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്ത് പെൺ വാണിഭം; യു​വാ​വ​ട​ക്കം ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing ചാലക്കുടിയിൽ മോ​ഡ​ലിം​ഗ് രം​ഗ​ത്ത് അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്ത് പെൺ വാണിഭം; യു​വാ​വ​ട​ക്കം ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു

മോ​ഡ​ലിം​ഗ് രം​ഗ​ത്ത് അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്ത് പെൺവാണിഭം. ചാലക്കുടിയിൽ പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും മ​റ്റു പ​ല​ർ​ക്കും കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വ​ട​ക്കം ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ പെ​രി​ഞ്ഞ​നം പൊ​ൻ​മാ​നി​ക്കു​ടം കീ​ഴ്പ്പു​ള്ളി വീ​ട്ടി​ൽ സു​ഷി എ​ന്ന സു​ഷി​ൻ (32), ഇ​രി​ങ്ങാ​ല​ക്കു​ട മ​ന​വ​ല​ശ്ശേ​രി താ​ണി​ശേ​രി പാ​ല​ക്ക​ൽ വീ​ട്ടി​ൽ അ​നീ​ഷ് എ​ന്ന ജെ​ഷി​ൻ രാ​ജ് (33) എ​ന്നി​വ​രാണ് അറസ്റ്റിലായത്.

ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ സ്വ​ദേ​ശി​യും ഡി​സ്ക് ജോ​ക്കി​യു​മാ​യ അ​പ്പു എ​ന്ന അ​ജി​ൽ വ​ഴി​യാ​ണ് പെ​ണ്‍​കു​ട്ടി സു​ഷി​യു​ടെ കെ​ണി​യി​ൽ​പ്പെ​ട്ട​ത്. പി​ന്നീ​ട് വാ​ട്സ്ആ​പ്പ് വ​ഴി പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ല​ർ​ക്കും അ​യ​ച്ച് പ​ണം​വാ​ങ്ങി ഒ​ട്ടേ​റെ പേ​ർ​ക്ക് കാ​ഴ്ച​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​ണ്‍​ലൈ​ൻ സെ​ക്സ് സൈ​റ്റി​ൽ തി​ര​യു​ന്ന​വ​രു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ശേ​ഖ​രി​ച്ച് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​യ​ച്ച് ആ​വ​ശ്യ​ക്കാ​രി​ൽ​നി​ന്നും തു​ക മു​ൻ​കൂ​ർ വാ​ങ്ങി​യാ​ണ് ഇ​യാ​ൾ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

പ​ച്ച​മാ​ങ്ങ മു​ത​ൽ തേ​ൻ​വ​രി​ക്ക​വ​രെയായിരുന്നു ഓ​ണ്‍​ലൈ​ൻ പെ​ണ്‍​വാ​ണി​ഭ​ത്തി​ലെ കോ​ഡു​ഭാ​ഷ​ക​ൾ! പെ​ണ്‍​വാ​ണി​ഭ​ക്കേ​സി​ൽ അ​സ്റ്റി​ലാ​യ സു​ഷി​യി​ൽ​നി​ന്നും ല​ഭി​ച്ച ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കോ​ഡു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​രം കോ​ഡു​ക​ൾ വ​ഴി​യാ​ണ് മു​ഴു​വ​ൻ ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന​ത്. വാ​ട്സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ളി​ൽ യു​വ​തി​ളെ മാ​ലാ​ഖ​മാ​ർ എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.

0Shares