കാസര്‍കോട്: വായനക്കാര്‍ക്കായി ചാനല്‍ ആര്‍.ബി ഡോട്ട് കോം പ്രത്യേക സമ്മാന പദ്ധതി ഒരുക്കുന്നു. ചാനല്‍ ആര്‍.ബി വാര്‍ത്തകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് വായനക്കാര്‍ക്ക് പ്രത്യേക സമ്മാന പദ്ധതി ഒരുക്കുന്നത്. ഇന്നുമുതല്‍ എല്ലാ ദിവസവും ചാനല്‍ ആര്‍.ബിയിലൂടെ പ്രസിദ്ധീകരിക്കുന്ന വര്‍ത്തകള്‍ക്കിടയില്‍ മല്‍സരത്തിനുള്ള ചോദ്യമുണ്ടാകും. ഈ ചോദ്യത്തിന് ഉത്തരം അയക്കുന്നതോടെ നിങ്ങളും സമ്മാന പദ്ധതിയുടെ ഭാഗമാകും.
നിങ്ങൾ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം ഫേസ് ബുക്കിൽ മെസ്സേജ് ആയി രാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിൻ്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. അടുത്തദിവസം രാവിലെ വിജയികളാരാന്ന് നിങ്ങള്‍ക്ക് ചാനല്‍ ആര്‍.ബിയിലൂടെ അറിയാനാകും. വിജയികളെ ചാനല്‍ ആര്‍.ബി ഓഫീസില്‍ നിന്നും ഫോണിലൂടെയും അറിയിക്കും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോയില്‍ നിന്നും വിശിഷ്ട വ്യക്തികള്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. കാസര്‍കോട്ടെ പ്രമുഖ സ്ഥാപനമായ മൗലവി ബുക്ക് ഡിപ്പോയുമായി സഹകരിച്ചാണ് ചാനല്‍ ആര്‍.ബി ഈ സമ്മാന പദ്ധതി ഒരുക്കുന്നത്. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230044 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇന്നുമുതൽ പ്രസിദ്ധീകരിക്കുന്ന ഓരോ വാർത്തകളിലും സമ്മാന പദ്ധതിക്കുള്ള ചോദ്യം പ്രതീക്ഷിക്കാം. 