ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കുള്ള ക്വിസ് മല്‍സരം; വിജയികള്‍ക്കുള്ള സമ്മാനവിതരണം നാളെ

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കുള്ള ക്വിസ് മല്‍സരം; വിജയികള്‍ക്കുള്ള സമ്മാനവിതരണം നാളെ

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്‌കോം വായനക്കാര്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കുളള സമ്മാന വിതരണം നാളെ ഉച്ചയ്ക്ക് രണ്ടിന് നുള്ളിപ്പാടിയിലെ സ്റ്റുഡിയോവില്‍ നടക്കും. ജൂണ്‍ 11 മുതല്‍ 19 പത്തുവരേയുള്ളദിവസങ്ങളില്‍ നടത്തിയ മല്‍സര വിജയികള്‍ക്കാണ് മൗലവി ബുക്ക് ഡിപ്പോ കാസര്‍കോട് സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്. വിശിഷ്ട വ്യക്തികള്‍ സമ്മാന വിതരണം നടത്തും. സമ്മാനര്‍ഹരും അവര്‍ അയക്കുന്ന പ്രതിനിധികളും ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഓഫിലെത്തിച്ചേരണം. ഹക്കീം മാരയില്‍, സതി ബോവിക്കാനം, പ്രിന്‍സണ്‍ തയ്യാലക്കല്‍ തൃശൂര്‍, ചിത്രാ രാകേഷ് കുണ്ടംകുഴി, സി.എ റഹ്മാന്‍ ദേലംപാടി, ടി.കെ വിനോദ് ക്ലായിക്കോട്, അജിത്ത് കാലിക്കടവ്, പ്രസീത എരിഞ്ഞിപ്പുഴ, അബ്ദുല്‍ കരീം ചെങ്കള എന്നിവരാണ് വിജയികള്‍.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(23.06.2018)

ഇന്നത്തെ ചോദ്യം

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത് ?

A) വയനാട്

B) തിരുവനന്തപുരം

C) ആലപ്പുഴ

D) കൊല്ലം

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(23.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.

ഇന്നലെ (22.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ജര്‍മനി

വിജയി: അബ്ദുല്‍ റഹ്മാന്‍, ഉദുമ, കാസര്‍കോട്.

0Shares