ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കുള്ള ക്വിസ് മല്‍സരം; വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇന്ന് ഉച്ചയ്ക്ക് നടക്കും

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കുള്ള ക്വിസ് മല്‍സരം; വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇന്ന് ഉച്ചയ്ക്ക് നടക്കും

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്കോം വായനക്കാര്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കുളള സമ്മാന വിതരണം ഇന്നു നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി നുള്ളിപ്പാടിയിലെ സ്റ്റുഡിയോവിലാണ് നടക്കുക. ജൂണ്‍ മൂന്നു മുതല്‍ പത്തുവരേയുള്ളദിവസങ്ങളില്‍ നടത്തിയ മല്‍സര വിജയികള്‍ക്കാണ് മൗലവി ബുക്ക് ഡിപ്പോ കാസര്‍കോട് സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നത് . വിശിഷ്ട വ്യക്തികള്‍ സമ്മാന വിതരണം നടത്തും. സമ്മാനര്‍ഹരും അവര്‍ അയക്കുന്ന പ്രതിനിധികളും ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഓഫിലെത്തിച്ചേരണം. ജൂണ്‍ പത്തുമുതല്‍ 19 വരേയുള്ള മല്‍സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും. മൈമൂന സന്തോഷ് നഗര്‍, രാജേഷ് കൈന്താര്‍, രിസ ഫാത്തിമ നെല്ലിക്കുന്ന്, വിവേക് പരവനടുക്കം, ഉമ്മുഹാനിയ മലപ്പുറം, ശ്യാം ചെമ്മനാട്, ഹാരിസ് പള്ളിക്കര, റഷീദ് ബി മുഹമ്മദ് കുറ്റിക്കോല്‍ എന്നിവരാണ് വിജയികള്‍.

0Shares