ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

  • Post category:news
  • Reading time:2 mins read
You are currently viewing ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്‌കോം വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയുടെ ഭാഗമായി പ്രതിദിനം നടത്തിവരുന്ന ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.മെയ്മാസം 20 മുതല്‍ ജൂണ്‍ രണ്ടുവരേയുള്ള ദിവസങ്ങളില്‍ വിജയിച്ചവര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു.

ഫര്‍ണിച്ചര്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഷാഫി നാലപ്പാട്, മൗലവി ബുക്ക് ഡിപ്പോ പാര്‍ട്ണര്‍ അമാനുള്ള, കെ.ജി.ആര്‍.എ വൈസ് പ്രസിഡന്റ് കാസിം ബ്രാന്റ്, ചാനല്‍ ആര്‍.ബി എഡിറ്റര്‍ ഇന്‍ ചീഫ് വി.വി പ്രഭാകരന്‍, സി.ഇ.ഒ മുഹമ്മദ് ഹാരിസ്, ദേവിദാസ്, ഹസന്‍ സംബന്ധിച്ചു.

മൗലവി ബുക്ക് ഡിപ്പോയാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കിയത്. ഈമാസം മൂന്നുമുതല്‍ ഒന്‍പതുവരേയുള്ള ദിവസങ്ങളിലെ വിജയികള്‍ക്ക് അടുത്താഴ്ച സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(03.06.2018)

ഇന്നത്തെ ചോദ്യം

15. കേരളത്തെ ഭ്രാന്തായലം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

A) ശ്രീരാമകൃഷ്ണ പരമഹംസന്‍

B) സ്വാമി വിവേകാന്ദന്‍

C) സ്വാമി ശിവാനന്ദ

D) സ്വാമി വിപുലാനന്ദ

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. മെയ് 20 മുതല്‍ ജൂണ്‍ രണ്ടു വരേയുള്ള വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചാനല്‍ സ്റ്റുഡിയോവില്‍ ഇന്നു നടന്നു. ചടങ്ങില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത വിജയികള്‍ ചാനല്‍ ഓഫീസുമായി ബന്ധപ്പെടണം. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (02.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ജൂണ്‍

വിജയി: ആയിഷത്ത് റബ്അ മോള്‍, ഉദുമ.

0Shares