കാസര്‍കോട്: ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്ന മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ചാനല്‍ ആര്‍.ബി ഡോട്ട് കോം കൂടുതല്‍ സുതാര്യമാകുന്നു. ഇതിന്റെ ഭാഗമായി വ്യാപാരി-വ്യവസായികള്‍, വിദ്യാഭ്യാസ സ്ഥാപന സാരഥികള്‍, ആരോഗ്യമേഖലയിലെ പ്രമുഖര്‍, ക്ലബ് ഭാരവാഹികള്‍, വിവിധ സംഘടനകള്‍ തുടങ്ങി സമൂഹത്തിലെ ചെറുതും വലുതുമായ നാനാ തുറകളിലെ എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി ചാനല്‍ ആര്‍.ബി ഫ്രണ്ട്‌ലി കാര്‍ഡ് ഏര്‍പെടുത്തുന്നു. ഇത് യാഥാര്‍ത്യമാകുന്നതോടെ സ്ഥാപനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും പ്രൊമോഷന്‍ വാര്‍ത്തകള്‍, ഫീച്ചറുകള്‍, അറിയിപ്പുകള്‍, ഓഫറുകള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി പൊതുസമൂഹത്തിന് ആവശ്യമായ നല്ല കാര്യങ്ങള്‍ ചാനല്‍ ആര്‍.ബിയിലൂടെ ജനങ്ങളിലേക്ക് എത്തും.
കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോവില്‍ നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, വ്യവസായ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
ചാനല്‍ ആര്‍.ബി ഫ്രണ്ട്‌ലി കാര്‍ഡ് വിതരണോദ്ഘാടനം ശനിയാഴ്ച നടക്കും